ബല്‍റാമിനെതിരേ ആഞ്ഞടിച്ച് പ്രകാശ് കാരാട്ട്: എകെജിക്കെതിരേ നടത്തിയത് 'മക്ക്രാക്കിങ'

വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജിക്കെതിരേ ഫെയ്‌സ്ബുക്കില്‍ ബല്‍റാം നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കാരാട്ടിന്റെ പ്രതികരണം. എകെജിക്ക് എതിരേ വി.ടി ബല്‍റാം എംഎല്‍എ നടത്തിയത് മക്ക്രാക്കിങ് എന്ന അവഹേളിക്കല്‍ ആണെന്ന്് പ്രകാശ് കാരാട്ട് പറഞ്ഞു. പ്രഗല്‍ഭരായവരെ ചെളിവാരിയെറിഞ്ഞ് പ്രശസ്തനാകാനുള്ള ശ്രമമാണ് അത്. നേരിട്ട് കണ്ടിട്ടുള്ള ഏറ്റവും സമര്‍പ്പിതരായ ദമ്പതികളായിരുന്നു എകെജിയും സുശീലയുമെന്നും കാരാട്ട് വ്യക്തമാക്കി.

ഫ്രീതിങ്കേഴ്‌സ് എന്ന ഫെയസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ ബല്‍റാം എകെജിയെ ബാലപീഡകനെന്ന് വിളിച്ചത് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ബല്‍റാമിനെതിരേ വിവിധ മേഖലയില്‍ നിന്ന് പ്രതിഷേധം ഉയരുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഉത്തര കൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി ബന്ധപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എകെജിയെ ബല്‍റാം മോശം വാക്കുകളില്‍ ആക്ഷേപിച്ചത്. എകെജി ബാലപീഡനം നടത്തിയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് ബല്‍റാം ചര്‍ച്ചക്കിടെ പോസ്റ്റുചെയ്തത്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നെങ്കിലും പറഞ്ഞ കാര്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ബല്‍റാം. ഇതിനിടെ ബല്‍റാമിനെ കൈയേറ്റം ചെയ്യാനം സി.പിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബല്‍റാമിനെതിരെ കായിക അക്രമണം നടന്നതോടെ കോണഗ്രസ് നേതൃത്വവും എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം, എ.കെ ഗോപാലനേയും അദ്ദേഹത്തിന്റെ ഭാര്യയേയും നവമാധ്യമങ്ങള്‍ വഴി അവഹേളിച്ച് വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. പോലീസ് കേസ് ഫയലില്‍ സ്വീകരിച്ചു.

https://www.facebook.com/News18Kerala/videos/1852522361438829/

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം