കള്ളിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം; എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകള്‍ക്ക് എതിരെ കേസ്

കള്ളിന് വീര്യം വർദ്ധിപ്പിക്കുന്നതിനായി കഞ്ചാവ് ചേർത്ത് വില്‍പ്പന നടത്തിയ എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

തൊടുപുഴ റെയ്ഞ്ചിലെ 25 ഷാപ്പുകളിലും കോതമംഗലം റെയ്ഞ്ചിലെ 21 ഷാപ്പുകളിലുമാണ് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്‌ കിട്ടുന്ന മുറക്ക് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും.

പ്രത്യേക പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് എക്സൈസ് എറണാകുളം ഇടുക്കി ജില്ലകളിലെ കള്ളുഷാപ്പുകളിൽ നിന്ന് കള്ളിന്റെ സാമ്പിൾ ശേഖരിച്ചത്. ശേഖരിച്ച തെങ്ങിന്‍കള്ളിൽ കാനാബിനോയിഡ് എന്ന രാസപദാർത്ഥം അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തൽ. സര്‍ക്കാരിന്റെ കാക്കനാട് ഉള്ള കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ‌എക്‌സൈസിന്‌ ലഭിച്ചത്‌.

കള്ളിന് വീര്യം കൂട്ടാനായി കഞ്ചാവിന്റെ ഇലകള്‍ അരച്ചു ചേര്‍ത്തിരിക്കാമെന്നും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ച് കള്ളിന് വീര്യം കൂട്ടിയതാകുമെന്നുമാണ് പ്രാഥമികനിഗമനം. അതേസമയം, എക്‌സൈസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഷാപ്പുടമകളുടെയും തൊഴിലാളികളുടെയും ആരോപണം. പാലക്കാട് നിന്ന് വരുന്ന കള്ളാണ് ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നതെന്നും ഇതില്‍ വ്യാപകമായി കഞ്ചാവിന്റെ അംശം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇവര്‍ പറഞ്ഞു. എക്‌സൈസ് നടപടി വിദേശമദ്യ വ്യവസായത്തെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഷാപ്പുടമകള്‍ ആരോപിച്ചു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?