ടസ്കർ ബിസിനസ് അവാർഡുകൾ സമ്മാനിച്ചു; സൗത്ത് ലൈവ് അസോസിയേറ്റ് പാര്‍ട്ണറായ ചടങ്ങില്‍ മുഖ്യാതിഥിയായി മന്ത്രി മുഹമ്മദ് റിയാസ്

ടസ്കർ ബിസിനസ് അവാർഡുകൾ സമ്മാനിച്ചു. ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് & എന്റര്‍പ്രണര്‍ഷിപ് പ്രൊമോഷന്‍ കൗണ്‍സിലിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. സൗത്ത് ലൈവ് അസോസിയേറ്റ് പാര്‍ട്ണറായ ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. ദേശീയ തലത്തിലും പൊതു-സ്വകാര്യമേഖലയിലും വ്യവസായരംഗത്ത് കഴിവുതെളിയിച്ചവർക്ക് അവാർഡുകൾ സമ്മാനിച്ചു.

മുഖ്യാഥിതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുരസ്കാരവിതരണവും ഉദ്ഘാടനവും നിർവഹിച്ചു. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, കെ.എസ്.ഐ.ഡി.സി., സാഫ ഗ്രൂപ്പ്, മലബാർ ഹോസ്‌പിറ്റൽ, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, ഗോഡ് സ്പീഡ് മൈഗ്രേഷൻ, കോഴിക്കോടൻ, യൂണിമണി, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, കെഎംസിടി മെഡിക്കൽ കോളേജ്, എൻടപിസി, എസ്എഐഎൽ, രാംകി ഗ്രൂപ്പ്, ട്യൂട്ടർ കോംപ്, വിസ്‌മാർക്ക് എന്നിവർ അവാർഡിന് അർഹരായി.

അതേസമയം ഛത്തീസ്‌ഗഢ്, മഹാരാഷ്ട്ര, ഒഡിഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ അവാർഡുകൾ സ്വീകരിക്കാനെത്തി. റെറ ചെയർമാൻ പിഎച്ച് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയതലത്തിലുള്ള പൊതുമേഖല, സ്വകാര്യമേഖല കമ്പനികളും സ്ഥാപനങ്ങളും ഈ വര്‍ഷത്തെ ടസ്‌കര്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് പുരസ്‌കാരത്തിനായി മത്സരിച്ചിരുന്നു. ഇത് കൂടാതെ വിദേശ മലയാളികളെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും പുതിയ സംരംഭകരെയും ഈ ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

ചടങ്ങിൽ ഐസിടിഇപി കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയകുമാർ അധ്യക്ഷനായി. ഡയറക്ട‌ർ കെ. രവീന്ദ്രൻ, സെക്രട്ടറി ജനറൽ യു.എസ്. കുട്ടി എന്നിവർ സംസാരിച്ചു. ‘മലബാറിന്റെ മുന്നോട്ടുള്ള കുതിപ്പ്’ എന്ന വിഷയത്തെ ആസ്‌പദമാക്കി ചർച്ച നടത്തി. യുഎൽസിസി ലിമിറ്റഡ് ചീഫ് പ്രോജക്‌ട് കോഡിനേറ്റർ കിഷോർ കുമാർ, രാംകി ഗ്രൂപ്പ് ഹൈദരാബാദ് ഗ്ലോബൽ സിഎച്ച്ആർഒ സുജീവ് നായർ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് എം.എ മെഹബൂബ്, പത്രപ്രവർത്തകൻ ജോ എ. സ്‌കറിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ