പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു; കാമുകനും സംഘവും പിടിയില്‍

മലപ്പുറം പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും പിടിയില്‍. കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് (23) പെണ്‍കുട്ടി നാടുവിട്ടത്. കഴിഞ്ഞ 19ാം തിയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. വയനാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

നിഖിലിന് പുറമേ ഇയാളുടെ സുഹൃത്തുക്കളായ പൊന്നാനി സ്വദേശി ശരത്‌സതീശന്‍ ( 23 ), വൈശാഖ് (23) എന്നിവരെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. 19ാം തിയതി പെണ്‍കുട്ടിയുമായി കടന്ന നിഖില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

വാഹനം വാടകക്കെടുത്ത് എറണാംകുളത്ത് എത്തിയ ശേഷം വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നു. ചിദംബരത്ത് വാടകവീടെടുത്ത് മൂന്നു ദിവസത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് മംഗലാപുരം വഴി വയനാട്ടില്‍ എത്തിയ ശേഷം പല ഇടങ്ങളിലെത്തി താമസിച്ചു. ഗോവയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നാണ് വിവരം.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഒഴിവാക്കി മറ്റ് വഴികളിലൂടെയായിരുന്നു പ്രതി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഒടുവില്‍ ഏറെ ശ്രമകരമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പ്രതിയ്‌ക്കെതിരെ പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest Stories

പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു, താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു: മൈത്രേയന്‍

ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, പൊള്ളാർഡ് സ്റ്റൈൽ മൈൻഡ് ഗെയിം കളിച്ച് ജഡേജ കെണിയിൽ വീഴാതെ ദീപക്ക് ചാഹർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ആശമാരെ കാണാൻ പോയത് അവർ എന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ട്, ഇനിയും പോകാൻ തയാർ‘; സുരേഷ് ഗോപി

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

IPL 2025: എടാ കൊച്ചു ചെറുക്കാ ഇന്നലെ വരെ എന്റെ കൂടെ നിന്നിട്ട് നീ ഒരുമാതിരി..., സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ദീപക്ക് ചാഹറിന് മറുപണി കൊടുത്ത് ധോണി; വീഡിയോ കാണാം

പോക്സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

‍മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്

IPL 2025: അയാളുടെ വിരമിക്കൽ അപ്പോൾ സംഭവിക്കും, മിന്നൽ സ്റ്റമ്പിങ് നടത്തി താരമായതിന് പിന്നാലെ ധോണിയെക്കുറിച്ച് വമ്പൻ അപ്ഡേറ്റ് നൽകി അമ്പാട്ടി റായിഡു

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം