ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന; അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്ത്; പട്ടം നല്‍കുന്നതിനും നിബന്ധന; മാര്‍പ്പാപ്പയുടെ നിര്‍ദേശത്തില്‍ അച്ചടക്കവാളോങ്ങി സിറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാനയില്‍ അന്ത്യശാസനവുമായി സിറോ മലബാര്‍ സഭ. സെന്റ് തോമസ് ദിനത്തില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ വൈദികര്‍ സഭയില്‍നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കും. വൈദിക വിദ്യാര്‍ഥികളും വൈദികരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നുമുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി സഭാ കോടതികള്‍ അടക്കമുള്ളവ സ്ഥാപിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ജൂലൈ മൂന്ന് സെന്റ് തോമസ് ദിനം മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയില്‍നിന്ന് പുറത്തുപോയതായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ വൈദികരെ മറ്റ് കാര്‍മികമായ എല്ലാ കൂദാശകള്‍ നടത്തുന്നതില്‍നിന്നും പൂര്‍ണമായും വിലക്കും. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ അര്‍പ്പിക്കുന്ന കര്‍മങ്ങളില്‍നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലറില്‍പറയുന്നു. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ കാര്‍മികരായി നടത്തുന്ന വിവാഹങ്ങള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ഏതാനും വൈദികരും അല്മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളുമാണ് സഭയിലെ കുര്‍ബാനതര്‍ക്കം ഇത്രമാത്രം സങ്കീര്‍ണമാക്കിയതെന്നും സഭാ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസഭാ കൂട്ടായ്മയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു.

2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സിനഡിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, സഭയില്‍ മുഴുവനായും ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുര്‍ബാന രീതി നടപ്പിലാക്കുന്നതിനെ ഒരുവിഭാഗം വൈദികരും വിശ്വാസികളും എതിര്‍ക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് വിവിധ ചര്‍ച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനിടെ കഴിഞ്ഞ ദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലടക്കമുള്ളവര്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാര്‍പ്പാപ്പയുടെ ഓഫീസില്‍നിന്നുള്ള അന്തിമ നിര്‍ദേശപ്രകാരമാണ് പുതിയ സര്‍ക്കുലര്‍ പുറത്ത് ഇറക്കിയിരിക്കുന്നത്. ജൂണ്‍ 14നാണ് സിനഡ് ചേരുന്നത്. 16ന് പള്ളികളില്‍ ഇത് വായിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

സിറോ മലബാര്‍സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടിരുന്നു. വിഷയത്തില്‍ സിനഡ് തീരുമാനമെടുക്കാനും വ്യക്തിഗത സഭകളുടെ തീരുമാനങ്ങളെ താന്‍ മറികടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണു മാര്‍പാപ്പ പറഞ്ഞത്. ചര്‍ച്ചയിലൂടെ പ്രശ്‌നംപരിഹരിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്നാണ് എല്ലാ മെത്രാന്‍മാരും ഉള്‍പ്പെടുന്ന സിനഡ് ചേരുന്നത്.

എന്നാല്‍ സര്‍ക്കുലറിലൂടെ പുറത്താക്കാനാവില്ലെന്നാണ് അതിരൂപത സഭാ സുതാര്യസമിതിയുടെ നിലപാട്. ജൂണ്‍ 14ന് നടക്കേണ്ട സിനഡിലെ തീരുമാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും എ.എം.ടി ആരോപിച്ചു. ഇന്ന് വൈകിട്ട് യോഗം ചേരുമെന്നും സര്‍ക്കുലര്‍ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും സഭാ സുതാര്യ സമിതി പറഞ്ഞു. എതിര്‍ക്കുന്നവന്‍ ഏത് ഉന്നതനായാലും പുറത്തെന്നായിരുന്നു അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റലപ്പള്ളിയുടെ പ്രതികരണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം