പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്; ആറ്റിങ്ങലും കുന്നംകുളത്തും പൊതുപരിപാടി

2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎയുടെ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ട് മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.

പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് നേതൃത്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചു. ഇത് പ്രകാരം കോഴിക്കോടും പരിപാടി സംഘടിപ്പിക്കാൻ ബിജെപി ലക്ഷ്യം വയ്ക്കുന്നുണ്ട്. ത്രികോണ മത്സരം നടക്കാനിരിക്കുന്ന തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചരണത്തിന് മാറ്റ് കൂട്ടാനാണ് കുന്നംകുളം പരിഗണിക്കുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം കരുവന്നൂർ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരനാണ് എൻഡിഎ സ്‌ഥാനാർഥി. തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. അതേസമയം നേരത്തെ ആലത്തൂരിൽ രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു തീരുമാനവും പാർട്ടി നേതൃത്വം അറിയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്ദേഭാരത് എക്സ്‌പ്രസ് ഉദ്ഘാടനം മുതൽ ഔദ്യോഗികവും പാർട്ടി പരിപാടികളിലുമായി ഇതിനോടകം പലതവണ പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ടുണ്ട്. 2023 ഏപ്രിലിൽ കൊച്ചിയിൽ നടന്ന യുവജനസംഗമം, തൃശൂരിലെ വനിതാ സംഗമം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, തുടർന്നുള്ള തൃപ്രയാർ ക്ഷേത്രദർശനം, കൊച്ചിയിൽ ഷിപ്‌യാർഡിലെ ഔദ്യോഗിക പരിപാടിക്കുശേഷം പാർട്ടിയുടെ റോഡ് ഷോ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപ് പത്തനംതിട്ടയിൽ എൻഡിഎ സമ്മേളനം, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പാലക്കാട് റോഡ് ഷോ എന്നിവയായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം