'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അതേസമയം സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറിച്ചു.

എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും പ്രധാനമന്ത്രി കുറിച്ചു. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായെന്നും തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

അതേസമയം എംടിയുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. എംടിയുടെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നുവെന്നും തലമുറകളെയാണ് അവ പ്രചോദിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കുറിച്ചു. അതേസമയം എംടിയുടെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും എംടിയുടെ വിയോഗത്തെ അനുസ്മരിച്ച് രാഹുൽ ഗാന്ധി കുറിച്ചു.

Latest Stories

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍

മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള നേതാവ്; മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ്ബ്യൂറോ

BGT 2024-25: 'അശ്വിനിത് അറിയാമായിരുന്നെങ്കില്‍ വിരമിക്കില്ലായിരുന്നു'; ടീം ഇന്ത്യയുടെ 'തലകളെ' കുരിശേല്‍ കേറ്റി ശാസ്ത്രി

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ 11 മണിക്ക്; എഐസിസിയിൽ പൊതുദർശനം, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

സമാനതകളില്ലാത്ത നേതാവിന് രാജ്യത്തിന്റെ അന്ത്യാദരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു