റേഷൻ കടകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും; അനർഹമായി മുൻഗണനാ കാർഡ് സ്വന്തമാക്കിയവരെ കണ്ടെത്താൻ ഭക്ഷ്യവകുപ്പ്

മുൻഗണനാ റേഷൻകാർഡുകൾ അനർഹമായി സ്വന്തമാക്കിയവർക്കെതിരെ നടപടി കടുപ്പിച്ച് ഭക്ഷ്യവകുപ്പ്. ഓരോ പ്രദേശത്തും അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചിരിക്കുന്നവരെപ്പറ്റി പരാതി നൽകാൻ റേഷൻ കടകളിൽ പരാതിപ്പെട്ടി വയ്ക്കുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു.

അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളിൽ അനർഹരായവർ കയറിപ്പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് പുതിയ നടപടി. പ്രദേശവാസികൾക്ക് അനർഹരെ പറ്റിയുളള പരാതി പെട്ടിയിലിടാം. സപ്ലൈ ഓഫീസർമാർ പരാതി പരിശോധിച്ച് നടപടി എടുക്കും.

അന്ത്യോദയ അന്നയോജന അഥവാ എഎവൈ റേഷൻകാർഡ് ഉടമകളിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാതിരുന്നതാണ് കർശന നടപടിക്ക് പ്രേരണയായത്. ഇത്തവണത്തെ ഓണക്കിറ്റ് അന്ത്യോദയ അന്നയോജന അഥവാ എഎവൈ വിഭാഗത്തിന് മാത്രമായിരുന്നു. 4.85 ലക്ഷം കാർഡുടമകളുളള ഈ വിഭാഗത്തിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാനെത്തിയില്ല. ഇത് പരിശോധിച്ചപ്പോഴാണ് എഎവൈ വിഭാഗത്തിലും അനർഹരുണ്ടെന്ന് ബോധ്യപ്പെട്ടത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മുൻഗണനാ കാർഡുകളിലെ അനർഹരെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. നേരത്തെ മൂന്നരലക്ഷത്തോളം അനർഹരെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. എഎവൈ കാർഡുടമകളിൽ അനർഹരുണ്ടെന്ന സംശയം വന്നതോടെ നടപടി വീണ്ടും ശക്തമാക്കും.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം