നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കും

ബസ്ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബര്‍ 22 മുതലാണ് പണിമുടക്കെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യം.