കോട്ടയം മുട്ടുചിറ പട്ടാളമുക്കില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു. കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ആയിരുന്നു അപകടം. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.