'സ്വകാര്യ ഭാഗങ്ങളിൽ മുളക്പൊടി പുരട്ടി, ഇസ്തിരികൊണ്ട് പൊള്ളിച്ചു'; മദ്രസയില്‍ മതപഠനത്തിനെത്തിയ യുവാവിന് ഉസ്താദിൻ്റെ ക്രൂര പീഡനം

തിരുവനന്തപുരത്ത് ദറസില്‍ മതപഠനത്തിനെത്തിയ യുവാവ് നേരിട്ടത് ക്രൂര പീഡനം. മദ്രസയില്‍ മതപഠനത്തിനെത്തിയ താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്‌റഫി(26) ആണ് കൊടിയ പീഡനത്തിന് ഇരയായത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചായിരുന്നു സംഭവം. നീണ്ട നാലുമാസം പീഡനത്തിന് ഇരയാക്കിയെന്ന് അജ്മല്‍ ഖാന്‍ പറയുന്നു.

വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി അജ്‌മൽ ഖാൻ പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഈ വര്‍ഷം മെയ്മാസത്തിൽ കൂത്തുപറമ്പിലെ മദ്രസയിലെത്തിയ അജ്മല്‍ ഖാന്നെ മുറിക്കുള്ളില്‍ അടച്ചിട്ടായിരുന്നു പീഡനമെന്ന് അജ്മല്‍ ഖാന്‍ പറഞ്ഞു. മദ്രസയെ പറ്റി കുറ്റം പറഞ്ഞതാണ് മര്‍ദ്ദിക്കാന്‍ കാരണമായതെങ്ങ് അജ്മല്‍ ഖാന്‍ പറഞ്ഞു. ഉസ്താദ് ഭയങ്കരമായി അടിക്കുമെന്നും അത് താൻ പുറത്തുള്ളവരോട് പറഞ്ഞതിൽ പ്രകോപിതനായ ഉസ്താദ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. പുറത്ത് ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി തുടയിലും പുറത്തും പൊള്ളിച്ചിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മുളക് പൊടി പുരട്ടി.

വീട്ടില്‍ വിളിക്കാന്‍ ഫോണ്‍ തന്നിരുന്നില്ല. അഥവ കിട്ടിയാല്‍ തന്നെ ഫോണ്‍ ചിലപ്പോള്‍ ഉസ്താദിന്റെ ഫോണില്‍ കണക്റ്റടായിരിക്കും. നാലുമാസം നീണ്ട കൊടിയ പീഡനത്തിൽ സഹികെട്ട് ദറസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അജ്മല്‍ ഖാന്‍ അടുത്തുള്ള മുജാഹിദ് പള്ളിയില്‍ അഭയം തേടുകയായിരുന്നു. പള്ളിയിലുള്ളവരാണ് വിവരം പുറത്തറിയിച്ചത്. അതേസമയം സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചന.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ