'ചേര്‍ത്ത് നിര്‍ത്തൂ; കൈവിടില്ല': രാഹുലിനായി വയനാട്ടുകാരോട് അഭ്യര്‍ത്ഥനയുമായി പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധിയെ കൂടെ നിര്‍ത്തൂ, അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ലെന്ന് വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ പ്രിയങ്കയും വയനാട് എത്തിയിരുന്നു. രാഹുല്‍ വയനാടിനെ നിരാശപ്പെടുത്തില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ വയനാട് കളക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചിത്രം ഒപ്പം ചേര്‍ത്തായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

“”എന്റെ സഹോദരന്‍, വിശ്വസ്ത സുഹൃത്ത്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി. വയനാട്, അദ്ദേഹത്തെ ഒപ്പം നിര്‍ത്തൂ.. അദ്ദേഹം നിങ്ങളെ കൈവിടില്ല”” എന്നായിരുന്നു വയനാട് കലക്‌ടറേറ്റില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ പ്രിയങ്കയുടെ ട്വീറ്റ്.

വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും എത്തിയിരുന്നു. വയനാടിനെ ആവേശത്തിലാഴ്ത്തിയ റോഡ് ഷോയ്ക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്.

Read more

ഇന്ന് രാവിലെ 11 മണിയോടെയാണ് കല്‍പ്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് തുറന്ന വാഹനത്തിലാണ് കളക്ടറേറ്റിലേക്ക് എത്തിയത്.