കനത്ത മഴയും ഉരുള്‍ പൊട്ടലും തുടരുന്ന കേരളത്തിന് പിന്തുണയറിയിച്ച് പ്രിയങ്കഗാന്ധി. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ആഹ്വാനം ചെയ്തു. കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക ട്വീറ്റില്‍ ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ മധ്യകേരളത്തില്‍ കനത്ത നാശനശഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കിയിലും, കോട്ടയത്തുമായി ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ഇരുപത്തിയഞ്ചിലധികം ആളുകളെ കാണാതായിട്ടുണ്ട്. എട്ടു മരണങ്ങളും സ്ഥിരീകരിച്ചു.