പ്രിയങ്ക വദ്രയും രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍; ഏഴ് വരെ മണ്ഡലത്തില്‍ തങ്ങും; പൊതുയോഗങ്ങും റോഡ് ഷോകളും ഒരുക്കി യുഡിഎഫ്

വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക വദ്ര പ്രചാരണത്തിനായി ഇന്ന് വീണ്ടുമെത്തും. ഏഴുവരെ വയനാട്ടില്‍ പ്രചരണം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പം എത്തുന്നുണ്ട്.

ഇന്ന് രാവിലെ 11ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പൊതുയോഗത്തില്‍ ഇരുവരും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അരീക്കോട് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. പ്രിയങ്ക വദ്ര ഉച്ചയ്ക്ക് ഒന്നിന് വാളാട് ടൗണിലും 2.30ന് കോറോം ടൗണിലും 4.45ന് തരിയോടും കോര്‍ണര്‍ യോഗത്തില്‍ പങ്കെടുക്കും.

Read more

നാളെ രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ കേണിച്ചിറയില്‍ കോര്‍ണര്‍ യോഗമാണ് പ്രിയങ്കയുടെ ആദ്യ പരിപാടി. 11ന് പുല്‍പ്പള്ളിയിലും 11.50ന് മുള്ളന്‍കൊല്ലി പാടിച്ചിറയിലും ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടിലിലും 3.50ന് വൈത്തിരിയിലും കോര്‍ണര്‍ യോഗത്തില്‍ പ്രസംഗിക്കും.