ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം.
ഒക്ടോബര്‍ 25ന് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ഉദ്ദേശം. സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
25 മുതല്‍ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ മാത്രമേ തിയേറ്ററുകളില്‍ ജോലിക്ക് നിയോഗിക്കാവൂ. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാവും തിയേറ്റുകളില്‍ പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും സിനിമാ പ്രദര്‍ശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.