പ്രൊഫ. സോഫി ജോസ് തരകന്‍ അന്തരിച്ചു

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് റിട്ടെ. വൈസ് പ്രിന്‍സിപ്പലും ഇംഗ്ലിഷ് വിഭാഗം മേധാവിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലർ പ്രൊഫ. മൈക്കിള്‍ തരകന്റെ ഭാര്യയുമായ പ്രഫ. സോഫി ജോസ് തരകന്‍ (73) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11ന് പൂച്ചാക്കല്‍ ഉളവയ്പ് സെന്റ് മാര്‍ട്ടിന്‍ ഡി. പോറസ് പള്ളിയില്‍ നടക്കും. മൂലമറ്റം തോണിക്കുഴി കുന്നേല്‍ കുടുംബാംഗമാണ്.

സാധാരണക്കാരുടെ ഇടയില്‍ കൃഷിയിലും വായനയിലും മുഴുകി ജീവിക്കുന്നതില്‍ ഇഷ്ടം കണ്ടെത്തിയ വ്യക്തിയായിരുന്നു പ്രഫ. സോഫി ജോസ് തരകന്‍. നാട്ടില്‍ അറിയപ്പെടുന്നതും പ്രമാണിത്തമുള്ളതുമായ പാറായില്‍ വല്യാറ തരകന്‍ കുടുംബത്തില്‍ മരുമകളാണെങ്കിലും ആര്‍ഭാടങ്ങളില്‍ നിന്നെല്ലാം വിട്ട് ലളിതജീവിതം നയിക്കുന്ന ശൈലിയായിരുന്നു സോഫിയുടേത്.

Read more

ബൃഹത്തായ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു പ്രഫ. സോഫി. സ്ത്രീസമത്വത്തെക്കുറിച്ചും സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉറച്ച ബോധ്യങ്ങളോടെയുള്ള ഇടപെടലുകള്‍ നടത്താന്‍ പ്രഫ. സോഫിക്കു കഴിഞ്ഞിട്ടുണ്ട്. മക്കള്‍: രോഹിണി ജോജോ മുണ്ടക്കല്‍, ജോസ് മാര്‍ട്ടിന്‍ തരകന്‍, ഏബ്രഹാം ആന്റണി തരകന്‍.