കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കും; നിര്‍ണായക തീരുമാനമെടുത്ത് പി.എസ്.സി

പരീക്ഷ നടത്തിപ്പില്‍ നിര്‍ണായക തീരുമാനമെടുത്ത് കേരള പി.എസ്.സി. കണ്‍ഫര്‍മേഷന്‍ നല്‍കി കഴിഞ്ഞതിന്  ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കും. കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാതലത്തിലാണ് തീരുമാനം. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ഇത് ബാധിക്കുന്നുവെന്നും പി.എസ്.സി പറയുന്നു.

വിജ്ഞാപനങ്ങള്‍ക്ക് ഈ തീരുമാനം ബാധമകല്ല. 17.03.2023ന് മുമ്പുള്ള പി.എസ്.സി വിജ്ഞാപനങ്ങള്‍ക്കായിരിക്കും ഇത് ബാധകമല്ലാത്തത്.അതിന് ശേഷമുള്ള വിജ്ഞാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാക്കുന്നതില്‍ വിശദ പരിശോധന നടത്തുമെന്നും പി.എസ്.സി അറിയിച്ചു.

പരീക്ഷ എഴുതാനുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം നിരവധി പേര്‍ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. പരീക്ഷാകേന്ദ്രം ഒരുക്കാനും ,ഉത്തരക്കടലാസ്,ചോദ്യപേപ്പര്‍ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാര്‍ഥിക്ക് മാത്രം 100 ലധികം രൂപ പി.എസ്.സിക്ക് ചെലവാകാറുണ്ട്.

ഇതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ പി.എസ്.സി തീരുമാനിച്ചത്. ഐ.ടി.ഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികയിലേക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ലെന്നും പിഎസ്സി ഉത്തരവിട്ടു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ