വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും വിലക്ക്. സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇന്നുമുതല്‍ ഏഴുദിവസത്തേക്കാണ് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മീഷണര്‍ പുറത്തിറക്കി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് യോഗം നടക്കാനിരിക്കെയാണ് നടപടി.

ഇടതുഭരണ കാലത്ത് ആക്രമിക്കപ്പെട്ടത് 89 പാര്‍ട്ടി ഓഫീസുകള്‍, ഇതില്‍ 67 ഉം കോണ്‍ഗ്രസ് ഓഫീസുകള്‍

ഇടതുഭരണ കാലത്ത് കേരളത്തില്‍ ആക്രമിക്കപ്പെട്ടത് 89 പാര്‍ട്ടി ഓഫീസുകള്‍. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയാണ്. 67 കോണ്‍ഗ്രസ് ഓഫീസുകളും 13 സിപിഎം ഓഫീസുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മുസ്ലീം ലീഗിന്റെ അഞ്ച് ഓഫീസുകള്‍ക്ക് നേരെയും ഒരു ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. എസ്.ഡി.പി ഐ , ആര്‍. എസ്. എസ്, സിഐടിയു എന്നിവയുടെ ഓരോ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഈ കേസുകളില്‍ 108 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 32 കേസുകളുടെ അന്വേഷണം പൂര്‍ത്തിയായി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഐപിസി 141,142,143 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു