കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സര്‍ക്കാരിന് എതിരെ സമരം വ്യാപകമാക്കും: കെ.സുരേന്ദ്രന്‍

സ്വർണക്കടത്ത് കേസിലും അനുബന്ധ അഴിമതി കേസുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

സംസ്ഥാനവ്യാപകമായി പ്രാദേശിക തലത്തിൽ അടക്കം സമാധാനപരമായി തികച്ചും ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കും. യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളെ അണിനിരത്തി കൊണ്ട് സമരം കൂടുതൽ വ്യാപകവും വിപുലവും ആക്കാൻ തീരുമാനിച്ചു. ഓരോ സമരത്തിലെ പങ്കാളിത്തത്തെ കുറിച്ച് നിലവിൽ ഉള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രക്ഷോഭം തുടരേണ്ടത് എന്നാണ് തീരുമാനം.

സമരങ്ങൾ നിർത്തി വെയ്ക്കുകയാണെന്ന യു.ഡി.എഫിന്റെ തീരുമാനം സി.പി.എമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. അവർ പൂർണമായും സർക്കാരിന് മുന്നിൽ മുട്ട് മടക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് സുരേന്ദ്രൻ പറഞ്ഞു.

സമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അംഗീകരിക്കില്ല. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സി.പി.എം സമരം നടത്തുന്നു. വിവാഹച്ചടങ്ങുകളുടേയും മരണാനന്തര ചടങ്ങുകളുടേയും കോവിഡ് പ്രോട്ടോക്കോളിനെ കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ഒരു കോവിഡ് പ്രോട്ടോക്കോളും പാലിച്ചില്ല. സി.പി.എമ്മിന്റെ കുഞ്ഞനന്തന്റേയും വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടേയും സംസ്കാരത്തിന് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

സി.പി.എമ്മിന് ഇക്കാര്യത്തില്‍ ഒരു നയവും പ്രതിപക്ഷപാര്‍ട്ടികളുടെ കാര്യത്തില്‍ മറ്റൊരു നയവും എന്ന നിലപാടാണ്. ഇതിനോട് യോജിക്കാനാവില്ല. സി.പി.എമ്മാണ് ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ രംഗത്ത് വരേണ്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ശക്തമായ പ്രചാരണങ്ങളും ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനചര്‍ച്ചകള്‍ ഈ ആഴ്ചതന്നെ പൂര്‍ത്തിയാക്കുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്: ഷഹബാസ് അമന്‍

നിങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വലിയദേശീയപാതകള്‍ നിര്‍മിച്ചിട്ട് കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

IPL 2025: കടുത്ത നിരാശയിലായിരുന്നു അവന്‍, ഡ്രസിങ് റൂമില്‍ വച്ച് നിര്‍ത്താതെ കരഞ്ഞു, വൈഭവിന് കോണ്‍ഫിഡന്‍സ് കൊടുത്തത് ആ സൂപ്പര്‍താരം, വെളിപ്പെടുത്തി കോച്ച്‌

റോയലാകാൻ 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350 !

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ; ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പ് ജമ്മുകശ്മീരിലെത്തിയിരുന്നു

ഒന്നാന്തരം ഏഭ്യത്തരം, സിനിമകളുടെ രഹസ്യ കണക്ക് പുറത്തിട്ടലക്കാന്‍ ഇവരെ ആര് ഏല്‍പ്പിച്ചു..; രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

കുത്തിവെയ്‌പ്പെടുത്തിട്ടും പേവിഷ ബാധയുടെ കാരണം!

സ്ഥിരമായി ചിക്കൻ കഴിക്കുന്നവരാണോ? എന്നാൽ ഈ അപകടവും അറിഞ്ഞിരിക്കണം

വിരമിക്കാൻ ഒരു ദിവസം മാത്രം, ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം

'ചടങ്ങിൽ എത്തുമല്ലോ', വിഡി സതീശന് കത്തയച്ച് തുറമുഖ മന്ത്രി; വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണം