പ്രതിഷേധം കനക്കുന്നു; ഹരിതയിൽ കൂട്ടരാജി, നീതി ലഭിച്ചില്ലെന്ന് പരാതി

ലൈം​ഗികാധിക്ഷേപ കേസിൽ പരാതി നൽകിയ ഹരിത സംസ്ഥാന ഭാരവാഹികളെ പിരിച്ച് വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ച ലീ​ഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

പുതിയ കമ്മറ്റി പ്രഖ്യാപനത്തിന് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ രാജിവെച്ചു. കാസർകോട് ജില്ലാ പ്രസിഡന്റ് സാലിസ അബൂബക്കർ, വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിൽ, ജില്ലാ ജനറൽ സെക്രട്ടറി ഹിബ എന്നിവരാണ് രാജിവച്ചത്.

മറ്റ് ചില ജില്ലാ ഭാരവാഹികളും ഉടൻ രാജിവെയ്ക്കുമെന്നാണ് സൂചന. എം.എസ്.എഫ് നേതാക്കളിൽ നിന്ന് അധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികൾക്ക് ലീഗ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രാജിവെച്ചവർ പറയുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി ഞായറാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് നേതൃത്വത്തിനെതിരെ കൂടുതൽ പേർ രം​ഗത്തെത്തിയത്.

അതേസമയം ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി.

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ