സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിൽ അഭിമാനവും സന്തോഷവും- സുകുമാരൻ നായർ

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തൃശ്ശൂരിൽ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചിരുന്നതായും ജി.സുകുമാരൻ നായർ പറഞ്ഞു.

2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്‌തി പ്രകടിപ്പിക്കുകയും ഇറക്കിവിടുകയും ചെയ്‌തത്‌ വാർത്തയായിരുന്നു. പിന്നീട്, 2019-ൽ സുരേഷ് ഗോപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരൻനായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ലോക്സ‌ഭാ തിരഞ്ഞെടുപ്പിന് മുൻപും സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻനായരെ കണ്ടിരുന്നു.

Read more