പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം നൽകി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടേയും യോഗം വിളിക്കും. യൂണിവേഴ്സിറ്റി അധ്യാപകരെ കൂടി ഉൾപ്പെടുത്തി ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിക്കും.
Read more
ഇക്കാര്യം ആവശ്യപ്പെട്ട് പിഎസ്‍സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊൻപത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29- നാണ് പിഎസ്‍സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്.