ജനാഭിമുഖ കുര്‍ബാന; ബിഷപ്പ് ആന്റണി കരിയിലിനെ നീക്കം ചെയ്തതില്‍ പ്രതിഷേധം ; എറണാകുളം അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമം ഇന്ന്

അങ്കമാലി രൂപതയുടെ മെത്രാപൊലീത്തന്‍ വികാരി സ്ഥാനത്തു നിന്ന് ബിഷപ്പ് ആന്റണി കരിയിലിനെ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വിമതരുടെ മഹാസംഗമം ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന വിമത വിഭാഗത്തിന്റെ ശക്തി പ്രകടനമാണ് ഇന്ന് നടക്കുക.

ഭൂമിയിടപാടു പ്രശ്നങ്ങളില്‍ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷന്‍ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്കുക, കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ രാജി വെപ്പിച്ച ബിഷപ് ആന്റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക, സിനഡ് വിശ്വാസികളെയും വൈദികരെയും കേള്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിമത വിഭാഗം കലൂര്‍ സ്റ്റേഡിയത്തില്‍ സമ്മേളിക്കുന്നത്.

ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി പകരം രൂപതയ്ക്ക് പുതിയ അഡിമിനിസ്ട്രേറ്റര്‍ വന്നെങ്കിലും കാര്യങ്ങള്‍ തങ്ങളുടെ വഴിയ്ക്കാക്കാനാണ് വിമത വിഭാഗം ശ്രമിക്കുന്നത്. അതേസമയം, മാര്‍പാപ്പയെയും സിനഡിനെയും ധിക്കരിച്ചതുകൊണ്ടാണ് ബിഷപ് ആന്റണി കരിയിലിന് രാജി വെക്കേണ്ടി വന്നതെന്ന വിശദീകരണവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയിട്ടുണ്ട്.

ബിഷപ്പ് കരിയിലിന് നീതി ലഭിക്കണം എന്നതടക്കം ആവശ്യപ്പെട്ടു വിമത വിഭാഗം കലൂര്‍ സ്റ്റേഡിയത്തില്‍ വിശ്വാസ പ്രഖ്യാപനം നടത്താന്‍ ഇരിക്കെയാണ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ