'തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും', പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. കേസില്‍ നിര്‍ണ്ണായക തെളിവായ കത്താണ് സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് സുനി കത്തെഴുതിയത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്ന് കത്തില്‍ പറയുന്നുണ്ട്. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. സജിത്തില്‍ നിന്ന് ദിലീപിന്റെ അഭിഭാഷകന്‍ കത്ത് വാങ്ങി ദിവസങ്ങള്‍ക്ക് ശേഷം തിരികെ നല്‍കിയിരുന്നു.

കത്തിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി അന്വേഷണ സംഘം സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ ഇന്നലെ  ജയിലില്‍ എത്തി ശേഖരിച്ചിരുന്നു. സാമ്പില്‍ ഉടനെ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ തുടര്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്.

Latest Stories

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി

സിപിഎമ്മിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നു; കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായെന്ന് സിപിഎം

BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി