പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപിയെ കീപോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം ഹിന്ദു പത്രത്തിലെ മലപ്പുറം പരാമർശവുമായി ഉയർന്ന വിവാദങ്ങളിൽ വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടതെന്നും വി ഡി സതീശൻ ചോദിച്ചു. അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോ​ദിച്ചു. വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാനചോദ്യങ്ങൾക്കൊന്നും ഉത്തരം ഹ ഹ ഹ അല്ലെന്നും വ്യക്തമായ മറുപടി മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ പറഞ്ഞു.

സെപ്തംബർ 13 ന് ദില്ലിയിൽ പിആർ കൊടുത്ത വിവരങ്ങളും സെപ്തംബർ 21 ന് പത്രസമ്മേളനത്തിൽ പറഞ്ഞതും ഹിന്ദുവിൽ പ്രസീദ്ധീകരിച്ചതും എല്ലാം ഒരേ വിവരങ്ങളാണ്. സംഘ്പരിമാർ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് ആ നരേറ്റീവ് വിതരണം ചെയ്തത്. എഡിജിപിയുടെ പ്രധാന ജോലി സംഘപരിവാറുമായുള്ള കോ ഓർഡിനേഷനാണെന്നും വി ഡി സതീശൻ ആരോപിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍