പുതുപ്പള്ളി കൈവിടാതിരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫ്; പ്രചാരണത്തിന് നേതൃത്വം നൽകി വിഡി സതീശൻ, പ്രമുഖ നേതാക്കളും രംഗത്ത്

കേരളം ആകാക്ഷയോടെ നോക്കുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച മണ്ഡലം. അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനിലൂടെ കൈവിടാതിരിക്കുവാനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്.

പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, എന്നാണ് തീരുമാനം. തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്.

എല്ലാ പഴുതും അടച്ചുള്ള ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ വരെ പ്രചാരണത്തിനായി മുൻനിരയിൽ എത്തും. മണ്ഡലത്തിലെ ജനങ്ങളെ അറിഞ്ഞ് പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തിലാണ് തിരുവഞ്ചൂരും, കെസി ജോസഫും മുന്നിട്ടിറങ്ങുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ സതീശന് വി ഡി സതീശന് കഴിയും. ആ പ്രചാരണ തന്ത്രങ്ങൾ പുതുപ്പള്ളിയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ. കെപിസിസിയുടെ ഭാരവാഹികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചുമതല നൽകിയിട്ടുണ്ട്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍