ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പുതുപ്പള്ളിയിൽ പ്രചാരണം ചൂടുപിടിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസാണ്. ഇടത് വലത് മുന്നണികൾക്ക് വേണ്ടി പ്രമുഖ നേതാക്കളെല്ലാം തന്നെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.
ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കളത്തിലിറങ്ങി.കസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബർ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെ പി സി സി അധ്യക്ഷനും രംഗത്തെത്തി.
അതിനിടെ പ്രചാരണത്തിന്റെ ഭാഗമായി ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും തമ്മിൽ വികസന സംവാദം നടക്കുവാനും സാധ്യതകളേറെയാണ്.വികസന കാര്യത്തിൽ ചർച്ചയ്ക്കുണ്ടോയെന്ന ജെയ്ക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്ത ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ടെന്നും പറഞ്ഞു. ജെയ്ക്കിന്‍റെ മറുപടി കൂടി വന്നാൽ സംവാദത്തിന്‍റെ സമയവും സ്ഥലവും മാത്രം തീരുമാനിച്ചാൽ മതിയാകും.