പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വരുന്ന 11ന് കേരള നിയമസഭയില്‍ നടക്കാന്‍ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയാകും. പോളിംഗ് ദിനത്തില്‍ കണ്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ ഒഴുക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും തിരവഞ്ചൂര്‍ പ്രതികരിക്കുന്നത്.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണുക. ആദ്യ റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. ഇതോടെ ആരാണ് മുന്നിട്ടു നില്‍ക്കുന്നത് എന്ന് മനസിലാകും.
തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണല്‍ 13 റൗണ്ടുകളിലായാണ് പൂര്‍ത്തിയാക്കുക.
Read more
ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.