പതവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന സമരസമിതിയുടെ ആവശ്യം ഹരിത ട്രൈബ്യൂണല്‍ തള്ളി. ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ചാണ് സമരസമതിയുടെ ആവശ്യം തള്ളിയത്.പദ്ധതിയുമായി ഐഒസിക്ക് മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഐഒസി പ്ലാന്റ് നിര്‍മാണം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ദോഷമാണെന്ന സമരസമിതിയുടെ വാദമാണ് ട്രൈബ്യൂണല്‍ തള്ളിയത്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന കാര്യത്തില്‍ മതിയായ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് വിധി സമരക്കാര്‍ക്ക് എതിരായത്. പദ്ധതിയുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും സമരം ശ്കതമായി തുടരുമെന്നും സമരക്കാര്‍ നിലപാട് അറിയിച്ചു.