മുസ്ലിം ലീഗിനെ പരിഹസിച്ച്‌ ഫെയ്സ്ബുക്കില്‍ മൂരികളുടെ ചിത്രം പങ്കുവെച്ച് പി.വി അന്‍വര്‍

മുസ്ലിം ലീഗിനെ പരിഹസിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ മൂരികളുടെ ചിത്രം പോസ്റ്റ് ചെയ്ത് പി.വി അന്‍വര്‍. ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലിം ലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി ഏറ്റെടുത്തുകൊണ്ടാണ് നിലമ്പൂര്‍ എംഎല്‍എ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രമായിരുന്നു പി.വി അന്‍വര്‍ ആദ്യം പോസ്റ്റ് ചെയ്തത്. ചിത്രം മാറിപ്പോയതായി ചൂണ്ടിക്കാണിച്ചതോടെ യഥാര്‍ത്ഥ മൂരികളുടെ ചിത്രം പി.വി അന്‍വര്‍ പോസ്റ്റ് ചെയ്തു.

“കൃത്യം..വ്യക്തം..അതായത്‌ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ്‌ നേതാക്കൾ ലീഗ്‌ അണികൾക്ക്‌ ആനയായിരിക്കാം..മറ്റുള്ളവർക്ക്‌ ഒരു ചേന പോലുമല്ല..” എന്ന് പി.വി അൻവർ ആദ്യത്തെ പോസ്റ്റിൽ കുറിച്ചു എന്നാൽ ഇതിൽ മൂരികൾക്ക് പകരം പശുക്കളുടെ ചിത്രമായിരുന്നു നൽകിയിരുന്നത്.

പിന്നീട് ചിത്രം മാറിപ്പോയെന്ന് പറഞ്ഞ് എം.എൽ.എ യഥാര്‍ത്ഥ മൂരികളുടെ ചിത്രം പോസ്റ്റ് ചെയ്തു.

“തിരുത്ത്‌: “മുസ്ലിം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല”എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച്‌ ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത്‌ പല സുഹൃത്തുക്കളും ശ്രദ്ധയിൽ പെടുത്തിയിരുന്നു. തെറ്റ്‌ വന്നതിൽ ഖേദിക്കുന്നു.ഒറിജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു..” എന്ന് രണ്ടാമത്തെ പോസ്റ്റിൽ പി.വി അൻവർ കുറിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ