യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അൻവർ; പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

കോൺഗ്രസിലേക്കെന്ന ഭ്യൂഹങ്ങൾ ശക്തമാകുമ്പോൾ പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ സന്ദർശിച്ച് പിവി അൻവർ എംഎൽഎ. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് പി വി അൻവറും പ്രതികരിച്ചു.

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് പി വി അൻവറിൻ്റെ പാണക്കാട് സന്ദർശനം. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്നും യുഡിഫിന് ഇനി അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും പി വി അൻവറുമായുള്ള സന്ദർശന ശേഷം സാദിഖലി തങ്ങൾ പറഞ്ഞു.

ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം പാണക്കാട് എല്ലാരുടെയും അത്താണിയാണെന്നാണ് അൻവർ പ്രതികരിച്ചത്. മലയോര മേഖലയുടെ പ്രശ്നങ്ങളിൽ പിന്തുണ അറിയിച്ചുവെന്നും യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സ്വാഭാവികമായും അവർ ചർച്ച ചെയ്യുമെന്നും പി വി അൻവർ പറഞ്ഞു. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യം. വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളെയും കാണുമെന്നും ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

Latest Stories

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..

മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ല..; പോസ്റ്റുമായി രാമസിംഹന്‍

സെക്ഷന്‍ 124-എയ്ക്ക് ശേഷം കോടതി ചര്‍ച്ചയാക്കുന്ന ആര്‍ട്ടിക്കിള്‍ 19(2); മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ആശമാരുടെ അധിക വേതനം; ബിജെപി, യുഡിഎഫ് പ്രചാരണം തട്ടിപ്പെന്ന് എം ബി രാജേഷ്

'പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികൾ കോൺഗ്രസ് നിർത്തണം, നേതാക്കൾ പിന്തിരിയണം'; ഷോൺ ജോർജ്

29,30,31ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണം; ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ

മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഹെൽപ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

ഞാന്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഭായ് എന്ന് വിളിച്ച് പിന്നാലെ കൂടും, പക്ഷെ എന്റെ സിനിമ കാണാന്‍ അവര്‍ തിയേറ്ററില്‍ പോവില്ല: സല്‍മാന്‍ ഖാന്‍