അന്‍വര്‍ മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിക്കരുത്; പ്രതികരണങ്ങളില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും; അച്ചടക്കവാളോങ്ങി എംവി ഗോവിന്ദന്‍

പി വി അന്‍വര്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടില്‍നിന്ന് മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പ്രസ്താവന വിശദമായി പരിശോധിച്ച് പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിശദമായ പ്രതികരണം ഇന്നു നടത്തും.

പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അന്‍വറിന്റെ പ്രസ്താവനകള്‍ മാറരുതെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം പറഞ്ഞിരുന്നു. എന്നാല്‍ എല്‍ഡിഎഫില്‍നിന്നും ഇടതുപക്ഷ രാഷ്ട്രീയത്തില്‍നിന്നും മാറുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. പാര്‍ട്ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടെ അന്‍വര്‍ ആരോപിച്ചെന്നാണ് അറിയുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതിനൊപ്പം ചേര്‍ന്ന് പാര്‍ട്ടിവിരുദ്ധ, സര്‍ക്കാര്‍വിരുദ്ധ നിലപാട് സ്വീകരിക്കരുതെന്നാണ് വീണ്ടും പറയാനുള്ളത് എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

'2 കെ പിള്ളേര്‍ വന്നു കാണടാ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെ'; യൂട്യൂബില്‍ ട്രെന്‍ഡ്‌സെറ്ററായി ശക്തിമാന്‍

പുഷ്പരാജിനൊപ്പം രാജമൗലിയും? സൂപ്പര്‍ സംവിധായകന്റെ കാമിയോ പ്രതീക്ഷിച്ച് ആരാധകര്‍! സംഭവം ഇതാണ്..

ഗസ്റ്റ് അദ്ധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി സര്‍ക്കാര്‍; ശമ്പളത്തോടുകൂടിയുള്ള 'ഓണ്‍ ഡ്യൂട്ടി' അനുവദിക്കും

IND VS BAN: സ്റ്റേഡിയത്തിൽ ശല്യമായ കുരങ്ങന്മാരെ ഓടിക്കാൻ വാനരപട്ടാളത്തെ ഇറക്കി രാജതന്ത്രം, കാണികൾ ആവേശത്തിൽ

തന്റെ കരിയറിലെ ആദ്യത്തേയും അവസാനത്തേയും ഏകദിന മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ; വിവരം മറച്ചുവെച്ച ഹെഡ്മാസ്റ്ററിന് 20 വർഷം കഠിന തടവ്

'ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍', നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പുറത്തിറങ്ങി; പ്രകാശനം ചെയ്തത് സാം പിട്രോഡ

നായകനെയും കീപ്പറെയും അവഗണിച്ച് ആകാശ് ദീപിന്റെ ഡിആർഎസ് കോൾ, റിസൾട്ട് വന്നപ്പോൾ ഞെട്ടി സഹതാരങ്ങൾ; വീഡിയോ കാണാം

സ്വര്‍ണം വീണ്ടും ലാഭകരമായ നിക്ഷേപമാകുന്നു; എട്ട് ദിവസത്തെ വര്‍ദ്ധനവ് 2,200 രൂപ; വില വര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് വിദഗ്ധര്‍

ഗൗതം ഗംഭീറിന് പകരക്കാരനെ പ്രഖ്യാപിച്ച് കെകെആര്‍, സിഎസ്‌കെ ആരാധകര്‍ക്ക് ഞെട്ടല്‍