പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ

വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് പി വി അൻവർ സ്വീകരിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ നീങ്ങുന്നതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

അൻവറിൻറെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുകയാണ് പി വി അൻവർ ചെയ്യുന്നത്. ഒരിക്കലും അൻവറിന് സിക്സ് അടിക്കാൻ കഴിയില്ല, നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകുമെന്നും എ വിജയരാഘവൻ പറഞ്ഞു.

പ്രതീക്ഷ എല്ലാവർക്കും ഉണ്ട്, അൻവർ വന്നാലേ കോൺഗ്രസ് തോൽക്കു എന്ന് കൂട്ടണ്ട. അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചു എന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

Latest Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് ബിജെപി നേതാവ് എം.എസ് ഷാ അറസ്റ്റിൽ

സച്ചിന്റെ ചെറുക്കൻ എന്റെ കീഴിൽ മര്യാദക്ക് പരിശീലിച്ചതാണ്, അപ്പോഴേക്കും...; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്

വിദേശപഠനം അവസാനിപ്പിക്കാൻ കാരണം റേസിസം; നമ്മൾക്ക് അത് സഹിക്കാൻ കഴിയില്ല: സാനിയ അയ്യപ്പൻ

"സഞ്ജുവിനെ ടീമിൽ എടുക്കുന്നത് മണ്ടത്തരം, പകരം അവനെ ഉൾപ്പെടുത്തണം"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

ചാമ്പ്യന്‍സ് ട്രോഫി: 'ഇന്ത്യയെ തോല്‍പ്പിക്കും, കിരീടം പാകിസ്ഥാന് തന്നെ'; പ്രവചിച്ച് മുഹമ്മദ് ആമിര്‍

'അമ്മ' ട്രഷർ സ്ഥാനം രാജിവെച്ച് ഉണ്ണിമുകുന്ദൻ

ഇവനൊക്കെ ഇത്ര അഹങ്കാരി ആയിരുന്നോ, ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങാൻ രഞ്ജി ക്യാമ്പ് ഒഴിവാക്കി യുവതാരം; വിമർശനവുമായി ഡിഡിസിഎ

കേരളത്തിലെ അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലേക്ക് യുഎഇ പ്രത്യേക സംഘത്തെ അയക്കും; ലോജിസ്റ്റിക്‌സ്, ഭക്ഷ്യ മേഖലകളില്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ചു; വന്‍ പ്രതീക്ഷ

തർക്കമുള്ള കെട്ടിടങ്ങളെ ‘പള്ളികൾ’ എന്ന് വിളിക്കരുത്, മുസ്ലിങ്ങൾ സമ്പൽ ഷാഹി മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം: യോഗി ആദിത്യനാഥ്

അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ഒരുങ്ങി യുഡിഎഫ്