നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് നാളെ രാവിലെ 9.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം പിവി അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും മറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.
Read more
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൈകോര്‍ക്കല്‍.