ആലത്തൂർ എം.പി രമ്യ ഹരിദാസിൻറെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലവാരോ മീറ്ററുമായി വരുന്നവരോട് എന്ന് തുടങ്ങുന്ന രമ്യയുടെ പോസ്റ്റിനാണ് അന്‍വറിൻറെ മറുപടി. ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ചില കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വര്‍ ആലത്തൂര്‍ എം.പിയെ ട്രോളിയത്.
പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..
സോറി ഗുയ്സ്..”
കോവിഡ് മാനദണ്ഡമൊക്കെ കാറ്റിൽ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത് ആരെങ്കിലും ചോദ്യം ചെയ്താൽ..
“എന്നെ കൈയ്യേറ്റം ചെയ്തേ..ഞാൻ പരാതി കൊടുക്കുമേ”
Read more
എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങൾ കൈതോല താളത്തിൽ വിളിച്ച് കൂവി”അവനെ അകത്താക്കുന്ന പരിപാടി”വല്ലതും ആയിരുന്നെങ്കിൽ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്..😄