"ഞാൻ പഴയ കോൺഗ്രസ് ആണ്, ഞാൻ മാത്രമല്ല ഇഎംഎസ്സും പഴയ കോൺഗ്രസ് ആണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് ശേഷം മറുപടിയുമായി വീണ്ടും പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിപ്പിക്കുകയാണ് എന്ന് അൻവർ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്ക് താൻ കൊടുത്ത കത്ത് പൊളിറ്റിക്കൽ ആണ്. അതിന് മറുപടി പറയൽ സാമാന്യ മര്യാദയാണ്. അതിന് മറുപടി കിട്ടിയില്ലയെങ്കിൽ ഞാൻ സ്വകാര്യമാക്കി വെച്ചതെല്ലാം വിശദീകരിക്കാം. രാജ്യദ്രോഹ കേസിൽ സാജൻ സ്കറിയയെ രക്ഷപെടുത്തിയത് എഡിജിപിയും പി ശശിയും ചേർന്നാണ്. അൻവർ പറഞ്ഞു.

നേരത്തെ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ അറിയിച്ചിരുന്നു. മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിവി അൻവർ ഉന്നയിച്ച കാര്യങ്ങൾ മുഖ്യമന്ത്രി പൂർണമായും തള്ളി പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ എല്ലാ വാദങ്ങൾക്കും അൻവർ ഇപ്പോൾ മറുപടി പറയുകയാണ്. താൻ പഴയ കോൺഗ്രസ് ആണ് എന്ന് പറയുന്നവരോട് ഞാൻ മാത്രമല്ല ഇ എം എസ്സും പഴയ കോൺഗ്രസ് ആണ് എന്ന് അൻവർ തിരിച്ചടിച്ചു. ഞാൻ ഇവിടെ ഉന്നയിച്ച വിഷയങ്ങൾ കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ്. അത് കേരളത്തിലെ പോലീസിൽ വളരെ ചെറിയ ശതമാനം മാത്രമാണ് എന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞു. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരെയുള്ള പോരാട്ടം ഇനിയും ശക്തമായി തുടരും. ഞാൻ ഉന്നയിച്ച വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്ന ആളുകൾ പൂർണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

മലപ്പുറം എസ്പി സുജിത് കുമാറിന്റെ ഫോൺ കാൾ റെക്കോർഡ് ചെയ്തു പുറത്തു വിട്ടതിനെ കുറിച്ച്, ഞാൻ എന്റെ ജീവിതത്തിൽ ചെയുന്ന ഏറ്റവും വലിയ ചെറ്റത്തരമാണ് എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് പുറത്ത് വിടുകയല്ലാതെ എനിക്ക് രക്ഷയില്ല. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഒരു എംഎൽഎയുടെ കാല് പിടിച്ചു കരയുന്ന സംഭവമാണ് അത്. അത് മുഴുവൻ ഞാൻ പുറത്ത് വിട്ടിട്ടില്ല. ബാക്കി കൂടെ പുറത്ത് വിറ്റാൽ ഇനിയും വഷളാകും ഈ പോലീസുകാർ.

Latest Stories

ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം 30 കഷ്ണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി

തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം: ഡിജിപിക്ക് മുന്നിൽ എഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

വൈറലായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷന് പിന്നിലെ രഹസ്യം

അന്നയുടെ കുടുംബത്തോട് സംസാരിച്ച് രാഹുൽ ഗാന്ധി, പാർലമെൻ്റിൽ തൊഴിൽ സമ്മർദ്ദ പ്രശ്നം ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി

ഇവൈ ജീവനക്കാരിയുടെ മരണം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ

പേസർമാരുടെ തോളിലേറി ഇന്ത്യ, രണ്ടാം ദിനം ബംഗ്ലാദേശിനെതിരെ ആതിഥേയർക്ക് ലീഡ്

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം... അത് അഹങ്കാരമല്ല; നിഖിലയെ വിമര്‍ശിച്ച പോസ്റ്റിന് മന്ത്രിയുടെ മറുപടി, വൈറല്‍

നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ, അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഞങ്ങള്‍ക്ക് മറ്റു ചില പ്ലാനുകളുണ്ട്: ജയം രവി