പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി; ആരോപണ വിധേയര്‍ ഉന്നതർ, സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ല

എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി. സോളാര്‍ കേസ് എഡിജിപി അജിത് കുമാര്‍ അട്ടിമറിച്ചെന്ന ആരോപണം ശരിയാണെന്ന് സോളാര്‍ കേസ് പരാതിക്കാരി അറിയിച്ചു. അജിത് കുമാർ മൊഴി മാറ്റാന്‍ ഇടപെട്ടിട്ടുണ്ടെന്നും സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.

കേസില്‍ നിന്ന് പിന്മാറാന്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സോളാർ പരാതിക്കാരി പറഞ്ഞു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരെ സെന്‍ട്രല്‍ വിജിലന്‍സിനെ സമീപിച്ചതെന്നും സോളാർ പരാതിക്കാരി വ്യക്തമാക്കി.

രണ്ടുപേര്‍ക്ക് വേണ്ടിയാണ് എം ആർ അജിത്കുമാർ സംസാരിച്ചതെന്നും അതിൽ ഒരാളിപ്പോൾ ഭൂമിയിൽ ഇല്ലെന്നും പരാതിക്കാരായ പറഞ്ഞു. രണ്ടാമത്തേത് കെ സി വേണുഗോപാല്‍ ആണ്. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം ആരോപണ വിധേയര്‍ ഉന്നതരാണെന്നും സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.

Latest Stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി