'അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ ശ്രമം'; വിമർശിച്ച് എ കെ ബാലന്‍

പി വി അന്‍വര്‍ എംഎൽഎക്കെതിരെ വിമർശനവുമായി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തിയെന്നും അതൊന്നും അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം അൻവർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

അന്‍വറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു സമീപനം പ്രതീക്ഷിച്ചിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അന്‍വറിന്റെ ശ്രമം. ആര്‍എസ്എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യുഡിഎഫ് അജണ്ട അന്‍വര്‍ നടപ്പിലാക്കുകയാണെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

അതേസമയം അന്‍വര്‍ കള്ളപ്രചാരണം നടത്തുകയാണെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. മലപ്പുറം ജില്ലാസെക്രട്ടറി കാക്കിയിട്ട ആര്‍എസുഎസുകാരമാണെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേര്‍ന്നതല്ല ഈ പരാമര്‍ശങ്ങള്‍. അന്‍വറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ പറഞ്ഞ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അന്‍വറിന് പാര്‍ട്ടി വലിയ പിന്തുണ നല്‍കിയിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ