കക്കൂസ് മാലിന്യം തലയിലൂടെ ഒഴിക്കും; മുണ്ടുരിഞ്ഞ് പൊതുമധ്യത്തില്‍ നിര്‍ത്തും; അഡ്വക്കേറ്റ് ജയശങ്കറിനെതിരെ അസഭ്യ വര്‍ഷവും ഭീഷണിയുമായി പിവി അന്‍വര്‍

അഡ്വക്കേറ്റ് ജയശങ്കറിനെതിരെ അസഭ്യ വര്‍ഷവും ഭീഷണിയുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പിവി അന്‍വര്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന പൊലീസിലെ ഉന്നതന്‍മാര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വിഷയത്തില്‍ അഡ്വ ജയശങ്കര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

ഇതേ തുടര്‍ന്നാണ് അഡ്വക്കേറ്റ് ജയശങ്കറിനെതിരെ അസഭ്യ വര്‍ഷവും ഭീഷണിയുമായി നിലമ്പൂര്‍ എംഎല്‍എ രംഗത്തെത്തിയത്. വീഡിയോയിലൂടെയാണ് അന്‍വര്‍ ജയശങ്കറിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. അഡ്വക്കേറ്റ് ജയശങ്കര്‍ വക്കീല്‍ പണി നിര്‍ത്തി കുറേ കാലമായി ഈ നാട് കുട്ടിച്ചോറാക്കാനും വര്‍ഗ്ഗീയത വിളമ്പാനും മാത്രം ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് അന്‍വറിന്റെ വീഡിയോ ആരംഭിക്കുന്നത്.

താന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജയശങ്കര്‍ താന്‍ വര്‍ഗ്ഗീയ വാദിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും അന്‍വര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ജയശങ്കറിന്റെ വര്‍ഗ്ഗീയ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് അന്‍വറിന്റെ ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നു.

താന്‍ വര്‍ഗ്ഗീയവാദിയാണെന്നുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ കക്കൂസ് മാലിന്യവുമായി നേരില്‍ കാണുമെന്നും അത് ജയശങ്കറിന്റെ തലയിലൂടെ ഒഴിക്കുമെന്നും അന്‍വര്‍ ഭീഷണി ഉയര്‍ത്തി. ജയശങ്കറിനെ വിവസ്ത്രനാക്കുമെന്നും അന്‍വര്‍ വീഡിയോയില്‍ ജയശങ്കറിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.

ഇതേ തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഉടന്‍ താന്‍ അതിന് മുതിരില്ലെന്നും പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ജയശങ്കറിനെ ആക്രമിക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ