നിലമ്പൂരില്‍ വിശദീകരണ യോഗവുമായി പിവി അന്‍വര്‍; സാക്ഷിയായി ജനസാഗരം

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ സിപിഎമ്മുമായി തുറന്ന പോരിനിറങ്ങിയ പിവി അന്‍വറിന്റെ വിശദീകരണ യോഗം നിലമ്പൂരില്‍ ആരംഭിച്ചു. വന്‍ ജനാവലിയാണ് അന്‍വറിന്റെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.

അന്‍വര്‍ പ്രകടനമായാണ് യോഗസ്ഥലത്തേക്ക് എത്തിയത്. അന്‍വറിന്റെ അടുത്ത നീക്കം എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് സംസ്ഥാനം. നിലമ്പൂര്‍ ചന്തക്കുന്നിലെ ബസ് സ്റ്റാന്റിന് സമീപമാണ് യോഗം നടക്കുന്നത്. അന്തരിച്ച പുഷ്പന് അഭിവാദ്യം അര്‍പ്പിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. ഓം ശാന്തി-ആകാശത്ത് ഇരിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ, അസ്ലാമു അലൈക്കും-ലാല്‍ സലാം സഖാക്കളെ എന്നും അന്‍വര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.

പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം യോഗസ്ഥലത്ത് ഒരു ടിവി മോണിറ്ററും വേദിയ്ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലിന് വേണ്ടിയാണോ മോണിറ്റര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.

Latest Stories

"നിങ്ങൾ എൻ്റെ കാലുകൾ വെട്ടിക്കളഞ്ഞാൽ ഞാൻ വീൽചെയറിൽ തിരിച്ചെത്തും, നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ വെടിവെച്ച് കൊല്ലുക അല്ലെങ്കിൽ തടവിലിടുക; നിലമ്പൂരിൽ നടത്തിയ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിവി അൻവർ എംഎൽഎ

"ഇത് ബഹുമാനമില്ലായ്മയായി ഞാൻ കരുതുന്നു" ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും കുറിച്ചുള്ള മുൻ ഫിഫ പ്രസിഡന്റിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കാർലോ ആഞ്ചലോട്ടി

ഇറാന്റെ ഭയം, പുടിന്റെ പതുങ്ങല്‍, രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍

'ഞാൻ യുണൈറ്റഡിലേക്ക് പോകുന്നു' മാഞ്ചസ്റ്റർ സിറ്റി കരാറിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ താൻ ഏജൻ്റിനോട് എന്താണ് പറഞ്ഞതെന്ന് ദിമിതർ ബെർബറ്റോവ് വെളിപ്പെടുത്തുന്നു

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായർ

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ