സി.പി.ഐ.എം സൈബര്‍ ടെററിസ്റ്റ് ആയതില്‍ അഭിമാനം: പി.വി അന്‍വര്‍

അരിത ബാബുവിനും കെ റെയിലിനെതിരെ കവിത എഴുതിയ റഫീക്ക് അഹമ്മദിനെതിരെയുമുള്ള സി.പി.ഐ.എം സൈബര്‍ ആക്രമം അംഗീകരിക്കാനാകില്ലെന്ന കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് വന്നിരുന്നു. കുറിപ്പിന് താഴെ സൂചിപ്പിക്കാനായി സി.പി.ഐ.എം ടെറര്‍, സി.പി.ഐ.എം സൈബര്‍ ടെറര്‍ എന്നായിരുന്നു സതീശന്‍ ഹാഷ് ടാഗ് നല്‍കിയിരുന്നത്. ഇപ്പോഴിതാ , ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍.

ഒരു സി.പി.ഐ.എം സൈബര്‍ ടെററിസ്റ്റ് ആയതില്‍ അഭിമാനിക്കുന്നു (Proud To Be a CPI.M Cyber Terrorist) എന്നാണ് സതീശന് മറുപടിയായി അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. പോസ്റ്റിന് കടപ്പാടായി വി.ഡി. സതീശനെയാണ് അദ്ദേഹം മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്.

Read more

അതേസമയം, അന്യന്റെ സ്വരം സംഗീതമായി വരും എന്നൊക്കെ പാടി നടക്കുന്ന ഈ ആക്രമണകാരികളുടെ കൂട്ടം, തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.