കരാറുകാരുടെ ലൈസന്‍സ് തടഞ്ഞുവച്ച സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കെതിരെ മന്ത്രി സുധാകരന്റെ നടപടി

കരാറുകാരുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ തടഞ്ഞുവച്ച കെട്ടിട വിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചീനിയറെ സസ്‌പെന്‍ഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കരാറുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.

ലൈസന്‍സ് പുതുക്കുന്നതിനായി ഫീസ് അടച്ചിട്ടും മുഴുവന്‍ രേഖകള്‍ നല്‍കിയിട്ടും എഞ്ചീനിയര്‍ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി കാലതാമസമുണ്ടാക്കിതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി സസ്‌പെന്‍ഷന് ഉത്തരവിട്ടത്.

ഇതേതുടര്‍ന്ന് സംസ്ഥാനത്തെ ഉത്തരമേഖല, മദ്ധ്യമേഖല, ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരുടെ ഓഫീസുകളിലും അടിയന്തിരമായി പരിശോധന നടത്താനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയായി മന്ത്രി അറിയിച്ചു

Read more

പൊതുമരാമത്ത് വകുപ്പ് പുതിയ കാലത്തിനനുസരിച്ച് ഒട്ടെറെ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്. അഴിമതി കുറയ്ക്കുന്നതിനും ശ്രമിക്കുന്നുണ്ട്.എന്നാല്‍ ചിലര്‍ക്ക് പഴയ ശീലങ്ങള്‍ ഒന്നും ഇതുവരെ മാറ്റിയിട്ടില്ല,അതു മാറ്റിയെടുക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു