ചോദ്യപേപ്പര്‍ ചോര്‍ച്ച, പിന്നില്‍ സാമ്പത്തിക താത്പര്യം; ഇഡി അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ പ്രതിഷേധവുമായി കെഎസ്‌യു. ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്നും വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂരജ് ആരോപിച്ചു.

സാമ്പത്തിക താത്പര്യമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍. ഇത് പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്നു. സമാന സംഭവം മുന്‍പും ഉണ്ടായി. 2024 ഓണപ്പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. കോഴിക്കോട് ഡിഡി ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കൂണ് പോലെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തലപൊക്കിയ ട്യൂഷന്‍ സെന്ററുകളുടെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെടുന്നു.

വിഷയത്തില്‍ ഇഡി അന്വേഷണം വേണം. ഇതിനെല്ലാം സഹായിക്കുന്നത് സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകരാണെന്നും സൂരജ് ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്ത് നടപടി എടുക്കണമെന്നും ആവശ്യമുണ്ട്. ഷുഹൈബ് വിവിധ ട്യൂഷന്‍ സെന്ററുകളില്‍ ഇടനിലക്കാരെ വെച്ച് ചോദ്യപേപ്പര്‍ നല്‍കാം എന്ന് പറഞ്ഞു പണം വാങ്ങുകയാണെന്നും കെഎസ്‌യു ആരോപിക്കുന്നു.

അധ്യാപകരെ സ്വാധീനിച്ച് വലിയ തുക നല്‍കിയാണ് ചോദ്യങ്ങള്‍ സ്വന്തമാക്കുന്നത്. പ്രഡിറ്റ് ചെയ്യുകയാണ് എന്ന വ്യാജേനയാണ് അവതരണം. സൈലം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണം. പരീക്ഷയുടെ തലേ ദിവസം ഉള്ള വിശകലനം ബാന്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെഎസ്‌യു ആവശ്യം ഉന്നയിച്ചു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍