തനിക്കെതിരെ പ്രതിഷേധിക്കുന്നത് വാടകക്കെടുത്ത ക്രിമനലുകളെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ് എഫ് ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മു്ഖ്യമന്ത്രിയുടെ അടവാണെന്ന് ഇതൊക്കെയൊന്നും ആരിഫ് മുഹമ്മദ്ഖാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് ഈ ക്രിമനുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. അത് കണ്ടൊന്നും താന്‍ പേടിച്ചോടില്ലന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇവിടൈയൊന്നും താന്‍ ഒരു പ്രതിഷേധക്കാരെയും കണ്ടില്ലന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാറില്‍ അടിക്കാന്‍ ഒരാളെയും താന്‍ അനുവദിക്കില്ല. കാരണം അത് സര്‍ക്കാരിന്റെ സ്വത്താണ്. തന്റെ കാറിനടുത്ത് വന്നാല്‍ താന്‍ ഇറങ്ങി ചെല്ലും. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ ഇത്തരം ആളുകളെ നേര്‍ക്ക് നിന്ന് നേരിടുകയാണ് വേണ്ടത്്. അതിന് തനിക്ക് മടിയില്ല. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് . ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ പറഞ്ഞത് സാമ്പത്തിക അടിയന്തിരാവസ്ഥക്ക് സമാനമായ അവസ്ഥയാണെന്നാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സര്‍വ്വകലാശാല കാമ്പസിലെത്തിയ അദ്ദേഹം അവിടുത്തെ ഗസ്‌ററ് ഹൗസിലാണ് തങ്ങുന്നത്. കനത്ത സുരക്ഷയാണ് ഗസ്റ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും. ഗവര്‍ണ്ണര്‍ വരുന്നതിന് മുമ്പ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കാമ്പസിനകത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ആരിഫ് മുഹമ്മദ്ഖാന്‍ എത്തുന്നതിന് വളരെ മു്മ്പ് തന്നെ പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗവര്‍ണ്ണര്‍ വരുന്നതറിഞ്ഞ് കാമ്പസിന് പുറത്ത് ദേശീയ പാതക്കരുകില്‍ അമ്പതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റു നീക്കിക്കൊണ്ടിരിക്കുകയാണ്.