'കെ.വി തോമസിന്റെ തീരുമാനമാണ് ശരി, കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരം', എം.വി ജയരാജന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിലക്കെല്ലാം ലംഘിച്ച് കെ വി തോമസ് എത്തുന്നത് സന്തോഷകരമാണ്. ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നിലപാടിനെ തുറന്ന് കാണിക്കാനുള്ള സമീപനമാണ് ശരി. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന അതീവ ഗൗരവമായ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറാണ് സിപിഎം സംഘടിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുകയും, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും, ഭരണഘടനയെ കാറ്റില്‍ പറത്തുകയും ചെയ്യുന്ന ബിജെപി നടപടികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് വരേണ്ടത്. അല്ലാതെ ബിജെപിയുടെ ഫാസിസ്റ്റ് നിലപാടിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു.

കെ വി തോമസ് പുറത്താക്കപ്പെടേണ്ട ഒരാളാണെന്ന് കോണ്‍ഗ്രസിന് തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് ഇതോട് കൂടി അധോഗതിയുടെ പടുകുഴിയിലാകും. സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന ഒരു പാര്‍ട്ടിയായി ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഗതികെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണ്.

സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ് പറഞ്ഞിരുന്നില്ല. അതിനാല്‍ എത്തുമെന്ന് തന്നെയായിരുന്നു വിശ്വാസം. കെ വി തോമസ് വഴിയാധാരമാകില്ലെന്നും എം വി ജയരാജന്‍ ആവര്‍ത്തിച്ചു.

Latest Stories

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്