'സംഘപരിവാറും ലീഗും തമ്മില്‍ എന്താണ് വ്യത്യാസം', തുറന്നടിച്ച് മന്ത്രി ദേവര്‍കോവില്‍

വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റമെന്ന് അദ്ദേഹം തുറന്നടിച്ചു. വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന് മറയാക്കുന്ന അപകടകരമായ കളിയില്‍ നിന്നും ലീഗ് പിന്മാറണമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘വര്‍ഗീയത’ വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ.’ മന്ത്രി കുറിച്ചു.

‘സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന്‍ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറുപ്പ്:

മതത്തിന് തീ കൊടുക്കുന്ന ലീഗ്…

വഖഫ് വിഷയത്തില്‍ ലീഗിന്റെ ആശങ്ക പങ്കുവെക്കാന്‍ കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാന്‍ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിലെ സ്റ്റാഫ് നിയമനം PSC ക്ക് വിട്ടതില്‍ ലീഗിനുള്ള ‘ആശങ്ക’ ലീഗിനെ അറിയുന്ന എല്ലാവര്‍ക്കും അനായാസം മനസ്സിലാകും. വിഷയം അതല്ല, കേരളം പോലെ സര്‍വ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളില്‍ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണില്‍ അപരന്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിന്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവന്റെ ദാമ്പത്യ ബന്ധങ്ങളെ ‘ വ്യഭിചാരമായി ‘ ചിത്രീകരിക്കുന്ന കല്ലായ മനസ്സുകള്‍ എത്രമേല്‍ മ്ലേഛമാണ്. എന്നാല്‍ ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘ വര്‍ഗീയത ‘ വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റം.? വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയില്‍നിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന്‍ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ