വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

കെഎസ്ഇബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. വീട്ടില്‍ സോളാര്‍ പാനല്‍ വെക്കുമ്പോള്‍ ‘ഓണ്‍ഗ്രിഡ്’ തെരഞ്ഞെടുക്കരുതെന്നും കെഎസ്ഇബി ‘കട്ടോണ്ട്’ പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖ ഇക്കാര്യം പറഞ്ഞത്. ഇതിവിടെ എഴുതിയതുകൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെയെന്നും കാട്ടുകള്ളന്മാരായ കെ.എസ്.ഇ.ബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ലന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വീട്ടില്‍ സോളാര്‍ വെക്കുമ്‌ബോള്‍ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വര്‍ഷം മുമ്ബ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാര്‍ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ?20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ?10,030.!?!?!

അതായത് solar വെക്കുന്നതിനു മുന്‍പത്തെക്കാള്‍ കൂടുതല്‍! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീന്‍ വെച്ച് എന്തെക്കെയോ കണക്കുകള്‍. മുന്‍പൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ technical പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാര്‍ജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന സോളാറിനു അവര്‍ തരുന്ന വിലയുടെ പകുതിയില്‍ താഴെ! എന്റെ 5 KW സോളാര്‍ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവര്‍ കണക്കാക്കൂ.. അവര്‍ക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവര്‍ കട്ട് സമയത്തും, ലൈന്‍ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂര്‍ കറന്റ് ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവര്‍ക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാര്‍ വെക്കുമ്‌ബോള്‍ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്‌ബോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായാല്‍ പറയണേ?

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം