പേവിഷബാധ; പശുവിനെ വെടിവെച്ച് കൊന്നു

പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലപ്പിള്ളി എച്ചിപ്പാറയിലാണ് പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നത്. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പൊലീസിന്റെയും വെറ്റിനറി സര്‍ജന്റെയും അനുമതിയോടെയാണ് പശുവിനെ വെടിവെച്ചത്.

തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി

തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്.കുത്തിവയ്പ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.

കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലാണ് കുത്തിവയ്പ്.

കുത്തിവയ്പ്പിനായി പിടിച്ചപ്പോള്‍ തെരുവ് നായ്ക്കളില്‍ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ