Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

‘നീതിയില്‍ പ്രതിബദ്ധതയില്ലാത്തവരാണ് ക്യാമ്പസ് ഫ്രണ്ട്’; അഭിമന്യുവിന്റെ അരുംകൊലയില്‍ അനുശോചനവുമായി രോഹിത് വെമുലയുടെ അമ്മ

, 9:35 pm

പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ അരുംകൊല ചെയ്തതില്‍ പ്രതിഷേധവുമായി രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല.

ദളിത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വപന്ങ്ങളെയാണ് ക്യാമ്പസ് ഫ്രണ്ട് തകര്‍ത്തത്. ക്യാമ്പസ് ഫ്രണ്ട് കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ എന്നെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ‘Mother’s cry for justice’ എന്നതായിരുന്നു ആ പരിപാടിയുടെ പേര്. ആ പരിപാടിയില്‍ പങ്കെടുത്തില്‍ ഇപ്പോള്‍ നിരാശ തോന്നുന്നു-രാധിക വ്യക്തമാക്കി.

ആദിവാസി ദളിത് വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനും പകരം, സമൂഹത്തില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ത്ഥിയെ കൊന്നു തള്ളിയതിലൂടെ, മാതൃത്വത്തിലോ നീതിയിലോ പ്രതിബദ്ധതയില്ലാത്തവരാണ് തങ്ങളെന്ന് ക്യാമ്പസ് ഫ്രണ്ട് തെളിയിച്ചിരിക്കുകയാണെന്നും രാധിക വെമുല പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ശിക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും രാധിക അഭ്യര്‍ത്ഥിച്ചു.

Advertisement