കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ്; പൊലീസ് കേസെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് പഠനം പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് പി.ജി ഓര്‍ത്തോ വിദ്യാര്‍ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ കോളജില്‍ നിന്ന ഇന്നലെ പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓര്‍ത്തോ പിജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ഡോ. ജിതിന്‍ ജോയിയാണ് റാഗിങിനെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. ജിതിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഫെബ്രുവരി നാലാം തിയതി മുതല്‍ റാഗിങിന് വിധേയമായതായും, സീനിയേഴ്‌സ് അധികം സമയം ജോലി ചെയ്പിച്ചതായും പരാതിയില്‍ പറയുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ജോലികള്‍ ചെയ്യിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ജിതിന്‍ കോളജിലെ റാഗിംങ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. രാത്രികളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനഃപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതേ കുറിച്ച് വകുപ്പ് മേധാവിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ജിതിന്‍ മെഡിക്കല്‍ കോളജിലെ പഠനം അവസാനിപ്പിച്ചത്.

മറ്റൊരു കോളജില്‍ ചേര്‍ന്നതിന് ശേഷമാണ് ജിതിന്‍ റാഗിങ്ങിനെ കുറിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് റാഗിങ് കമ്മിറ്റി അന്വേഷണം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം